സംസ്ഥാനത്ത് ഓൺലൈൻ അധ്യയന വർഷത്തിന് ഇന്നുമുതൽ തുടക്കമാകും

കൊച്ചി: സംസ്ഥാനത്ത് വീണ്ടുമൊരു ഓൺലൈൻ അധ്യയന വർഷത്തിന് ഇന്നുമുതൽ തുടക്കമാകും. തിരുവനന്തപുരം കോട്ടൺഹിൽ ഗവ. സ്‌കൂളിൽ രാവിലെ 8.30ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ സംസ്ഥാനതല പ്രവേശനോത്സവം ഉദ്‌ഘാടനം ചെയ്യും. കൈറ്റ് -വിക്ടേഴ്സ് ചാനൽ വഴി ഉദ്ഘാടനസമ്മേളനം തത്സമയം സംപ്രേഷണം ചെയ്യും. 

45 ലക്ഷത്തോളം കുട്ടികൾ ഇത്തവണ വീടുകളിലിരുന്ന്‌ സ്‌കൂൾ പ്രവേശനോത്സവത്തിൽ പങ്കാളികളാകും. പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി അധ്യക്ഷനാകും. മമ്മൂട്ടി,  മോഹൻലാൽ, പൃഥ്വിരാജ്, സുരാജ് വെഞ്ഞാറമൂട്, പി ടി ഉഷ തുടങ്ങിയവർ  ആശംസയർപ്പിക്കും. 

വിക്ടേഴ്‌സ് ചാനൽ വഴി ആദ്യം ക്ലാസുകളുടെ ട്രയലയായിരിക്കും നടക്കുക. രണ്ടാഴ്ചയ്ക്ക് ശേഷം റിവിഷൻ നടത്തും. തുടർന്നാണ് യഥാർത്ഥ ക്ലാസുകൾ ആരംഭിക്കുക.