സംസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപനമെന്ന് ആരോഗ്യമന്ത്രി

സംസ്ഥാനത്ത് കൊവിഡ് അതിതീവ്ര വ്യാപനമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. ഒമിക്രോൺ വകഭേദമാണ് രണ്ട് തരംഗത്തിൽ നിന്ന് വ്യത്യസ്‍തമായി വ്യാപിക്കുന്നത്. ഒമിക്രോണിന് തീവ്ര വ്യാപന സ്വഭാവമാണ്. 170 ക്ലസ്റ്ററുകളാണ് രൂപപ്പെട്ടത്. സമൂഹ വ്യാപന ആശങ്ക നിലനിൽക്കുന്നുണ്ട്. ആരോഗ്യപ്രവർത്തകർക്ക് കൂടുതലായി കൊവിഡ് ബാധിക്കുന്നത് വെല്ലുവിളി ഉയർത്തുന്നുണ്ടെന്നും ആരോഗ്യമന്ത്രി പറഞ്ഞു.