മുച്ചക്ര മോട്ടോർസൈക്കിളിന് അപേക്ഷ ക്ഷണിച്ചു

ജോൺ ബ്രിട്ടാസ് എം പി യുടെ 2021-22 വർഷത്തെ പ്രാദേശിക വികസന നിധിയിൽ ഉൾപ്പെടുത്തി ജില്ലയിലെ നടുവിൽ ഗ്രാമപഞ്ചായത്തിലുള്ള നാല് ഭിന്നശേഷിക്കാർക്ക് മുച്ചക്ര മോട്ടോർ സൈക്കിൾ നൽകുന്നതിന് അപേക്ഷ ക്ഷണിച്ചു. 40 ശതമാനമോ അതിൽ കുടുതലോ വൈകല്യമുള്ള ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം. എഴുതി തയ്യാറാക്കിയ അപേക്ഷ, ഭിന്നശേഷി സർട്ടിഫിക്കറ്റ്, വരുമാന സർട്ടിഫിക്കറ്റ്, റേഷൻകാർഡ്, ആധാർ കാർഡ് എന്നിവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം കണ്ണൂർ ജില്ലാ സാമൂഹ്യനീതി ഓഫിസിൽ ജനുവരി 31ന് വൈകിട്ട് അഞ്ച് മണിക്കകം സമർപ്പിക്കണം. ഫോൺ: 8281999015.