സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വീണ്ടും കൂടി.

തിരുവനന്തപുരം:സംസ്ഥാനത്ത് കോവിഡ് (Covid) കേസുകള്‍ വീണ്ടും കൂടി. ഇന്നലെ 2,601 പേര്‍ക്ക് ആണ് കോവിഡ് സ്ഥിരീകരിച്ചത്.24 മണിക്കൂറിനിടെ കോവിഡ് മൂലം 24 മരണവും സ്ഥിരീകരിച്ചു. ഇന്ന് ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ സ്ഥിരീകരിച്ചത് തിരുവനന്തപുരത്താണ്. 636 കേസുകളാണ് തിരുവനന്തപുരത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജില്ലയില്‍ അഞ്ച് മരണവും സ്ഥിരീകരിച്ചു.

കൊല്ലം 307, പാലക്കാട് 230, ഇടുക്കി 78, കോട്ടയം 247, ആലപ്പുഴ 153, എറണാകുളം 554, തൃശൂര്‍ 123, പാലക്കാട് 70, മലപ്പുറം 43, കോഴിക്കോട് 78, വയനാട് 10, കണ്ണൂര്‍ 50, കാസര്‍കോട് 22 എന്നിങ്ങനേയാണ് മറ്റ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. എറണാകുളം ജില്ലയിലാണ് ഇന്ന് ഏറ്റവും കൂടുതല്‍ കൊവിഡ് മരണം റിപ്പോര്‍ട്ട് ചെയ്തത്. 24 മണിക്കൂറിനിടെ എട്ട് പേരാണ് ജില്ലയില്‍ കൊവിഡ് ബാധിച്ച്‌ മരിച്ചത്. കോഴിക്കോട് മൂന്ന് പേരും കോട്ടയം, തൃശ്ശൂര്‍, മലപ്പുറം ജില്ലകളില്‍ രണ്ട് പേരും ആലപ്പുഴ, പാലക്കാട് എന്നീ ജില്ലകളില്‍ ഒരോ കോവിഡ് മരണം വീതവും ഇന്ന് സ്ഥിരീകരിച്ചു.