സംസ്ഥാനത്ത് കോവിഡ് സീറോ പ്രിവലന്‍സ് ദേശീയ ശരാശരിയേക്കാള്‍ പകുതി

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് കോവിഡ് സീറോ പ്രിവലന്‍സ് ദേശീയ ശരാശരിയേക്കാള്‍ പകുതി. കോ​വി​ഡ് 19 രോ​ഗ​ബാ​ധ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഐ​സി​എം​ആ​റി​ന്‍റെ മൂ​ന്നാ​മ​ത് സീ​റോ സ​ര്‍​വേ റി​പ്പോ​ര്‍​ട്ട് ല​ഭി​ച്ച​താ​യി ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ശൈ​ല​ജ. രാ​ജ്യ​ത്തി​ന്‍റെ പ​ല ഭാ​ഗ​ങ്ങ​ളി​ല്‍ കോ​വി​ഡ് വ​ന്നു​പോ​യ​വ​രു​ടെ വി​വ​ര​ങ്ങ​ള്‍ ക​ണ്ടെ​ത്തു​ന്ന​തി​നാ​യാ​ണ് ആ​ന്‍റി​ബോ​ഡി പ​രി​ശോ​ധ​ന ന​ട​ത്തി ഐ​സി​എം​ആ​ര്‍ സീ​റോ സ​ര്‍​വ​യ​ല​ന്‍​സ് പ​ഠ​നം ന​ട​ത്തി​യ​ത്.

2020 മേ​യ്, ഓ​ഗ​സ്റ്റ്, ഡി​സം​ബ​ര്‍ മാ​സ​ങ്ങ​ളി​ലാ​ണ് സീ​റോ സ​ര്‍​വേ ന​ട​ത്തി​യ​ത്. ഇ​ത​നു​സ​രി​ച്ച് സം​സ്ഥാ​ന​ത്ത് കോ​വി​ഡ് വ​ന്ന് പോ​യ​വ​ര്‍ ദേ​ശീ​യ ശ​രാ​ശ​രി​യേ​ക്കാ​ള്‍ പ​കു​തി മാ​ത്ര​മാ​ണെ​ന്നാ​ണ് ക​ണ​ക്കു​ക​ള്‍ സൂ​ചി​പ്പി​ക്കു​ന്ന​ത്.

ദേ​ശീ​യ ത​ല​ത്തി​ല്‍ 21 ശ​ത​മാ​നം പേ​രി​ല്‍ കോ​വി​ഡ് വ​ന്നു പോ​യ​പ്പോ​ള്‍ കേ​ര​ള​ത്തി​ല്‍ 11.6 ശ​ത​മാ​നം പേ​രി​ലാ​ണ് കോ​വി​ഡ് വ​ന്നു​പോ​യ​താ​യി ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്. സം​സ്ഥാ​നം ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ള്‍, കോ​ണ്ടാ​ക്ട് ട്രെ​യി​സിം​ഗ്, ക്വാ​റ​ന്‍റൈ​ന്‍, ഐ​സൊ​ലേ​ഷ​ന്‍ തു​ട​ങ്ങി​യ മി​ക​ച്ച കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് കോ​വി​ഡ് വ​ന്നു പോ​യ​വ​രു​ടെ എ​ണ്ണം കു​റ​യാ​ന്‍ കാ​ര​ണ​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

കേ​ര​ള​ത്തി​ല്‍ തൃ​ശൂ​ര്‍, എ​റ​ണാ​കു​ളം, പാ​ല​ക്കാ​ട് ജി​ല്ല​ക​ളി​ലാ​ണ് മൂ​ന്നാം​ഘ​ട്ട സീ​റോ സ​ര്‍​വ​യ​ല​ന്‍​സ് പ​ഠ​നം ന​ട​ത്തി​യ​ത്. 1244 ആ​ന്‍റി​ബോ​ഡി പ​രി​ശോ​ധ​ന​ക​ളാ​ണ് ന​ട​ത്തി​യ​ത്. അ​തി​ലാ​ണ് 11.6 ശ​ത​മാ​നം പേ​രി​ലാ​ണ് രോ​ഗം വ​ന്നു​പോ​യ​താ​യി ക​ണ്ടെ​ത്തി​യ​ത്. മേ​യി​ല്‍ ന​ട​ന്ന ഒ​ന്നാം ഘ​ട്ട പ​ഠ​ന​ത്തി​ല്‍ കേ​ള​ത്തി​ല്‍ 0.33 ശ​ത​മാ​നം പേ​ര്‍​ക്ക് കോ​വി​ഡ് വ​ന്നു പോ​യ​പ്പോ​ള്‍ ഇ​ന്ത്യ​യി​ല​ത് 0.73 ശ​ത​മാ​നം ആ​യി​രു​ന്നു. ഓ​ഗ​സ്റ്റി​ല്‍ ന​ട​ന്ന ര​ണ്ടാം ഘ​ട്ട പ​ഠ​ന​ത്തി​ല്‍ കേ​ള​ത്തി​ല്‍ 0.8 ശ​ത​മാ​നം പേ​ര്‍​ക്ക് കോ​വി​ഡ് വ​ന്നു പോ​യ​പ്പോ​ള്‍ ഇ​ന്ത്യ​യി​ല​ത് 6.6 ശ​ത​മാ​നം ആ​യി​രു​ന്നു.

കേ​ര​ള​ത്തി​ല്‍ കോ​വി​ഡ് വ​ന്നു പോ​യ​വ​രു​ടെ എ​ണ്ണം കു​റ​വാ​യ​തി​നാ​ല്‍ ജ​ന​ങ്ങ​ള്‍ ഇ​നി​യും ജാ​ഗ്ര​ത പു​ല​ര്‍​ത്തേ​ണ്ട​താ​ണെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു