കണ്ണൂർ സർവ്വകലാശാല പഠന ബോർഡ് നിയമനപ്പട്ടിക തിരിച്ചയച്ച് ഗവർണർ

കണ്ണൂർ: കണ്ണൂർ സർവകലാശാല പഠന ബോർഡിലേക്കുള്ള നിയമന പട്ടിക ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ മടക്കി. അയോഗ്യരാക്കപ്പെട്ടവരെ മാറ്റി നിയമിക്കണമെന്ന് നിർദേശിച്ച ഗവർണർ പട്ടികയിൽ ഭേദഗതി വരുത്തണമെന്ന് ആവശ്യപ്പെട്ടു. 72 പഠന ബോർഡുകളിലെ 800 ലധികം അംഗങ്ങളിൽ 68 പേർക്ക് അർഹതയില്ലെന്ന് കാണിച്ച് സേവ് യൂണിവേഴ്സിറ്റി ഫോറം ഗവർണർക്ക് പരാതി നൽകിയിരുന്നു.

സീനിയോറിറ്റി മറികടന്നാണ് അധ്യാപകരെ നിയമിച്ചതെന്നും പരാതിയിൽ ആരോപിക്കുന്നു. ബോർഡ് നിയമനങ്ങളിൽ സർവകലാശാല നിരവധി തിരിച്ചടികൾ നേരിടുകയാണ്. അനധികൃത നിയമനം റദ്ദാക്കാൻ ഹൈക്കോടതി നേരത്തെ നിർദേശം നൽകിയിരുന്നു.

പിന്നീട് വേണ്ടത്ര തിരുത്തലുകൾ വരുത്താതെ നിയമനത്തിന് വിസി ഗവർണ്ണറോട് ആവശ്യപ്പെട്ടതും വിവാദമായിരുന്നു. ശുപാർശ ചെയ്യാൻ മാത്രമാണ് വിസിക്ക് അധികാരം എന്ന് കാണിച്ചായിരുന്നു രാജ്ഭവന്റെ അന്നത്തെ മറുപടി.