ആറളം ഫാമിലെ ആനതുരത്തൽ ഇന്നും തുടരും

ഇരിട്ടി ▸ ആറളം ഫാമിൽ നിന്നും പുനരധിവാസ മേഖലയിൽ നിന്നും ആനകളെ തുരത്തൽ ഇന്നും തുടരും. നേരത്തെ നാലു ദിവസമായി നടത്താൻ നിശ്ചയിച്ച തുരത്തൽ ദൗത്യം അഞ്ചാം ദിവസമായ ഇന്നു കൂടി തുടരാൻ വനംവകുപ്പ് തീരുമാനിക്കുകയായിരുന്നു.

ഇന്നലെ ഒരു കൊമ്പൻ ഉൾപ്പടെ മൂന്ന് ആനകളെ ഫാമിലെ കൃഷിയിടത്തിൽ കണ്ടെത്തിയെങ്കിലും വനത്തിലേക്ക് തുരത്താനായില്ല.

ആനകൾ പലപ്പോഴും വനം വകുപ്പിൻ്റെ വാഹനത്തിന് നേരെ തിരിഞ്ഞതായും തുരത്തൽ സംഘത്തിലുള്ളവർ പറഞ്ഞു. ആക്രമണസ്വഭാവത്തോടു കൂടി രണ്ടു തവണ ആനകൾ വാഹനത്തിനു നേരെ തിരിഞ്ഞതോടെ ഇന്നലെ തുരത്തൽ ശ്രമം അവസാനിപ്പിക്കുകയായിരുന്നു.