സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു.

അക്ഷയ തൃതീയ ദിനത്തില്‍ സംസ്ഥാനത്ത് സ്വര്‍ണവില കുതിച്ചുയര്‍ന്നു. രണ്ട് തവണയാണ് ഇന്ന് സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായത്. വ്യാപാരം ആരംഭിച്ചപ്പോള്‍ ഗ്രാമിന് 45 രൂപ കൂടി 6,660 രൂപയായിരുന്നു. പിന്നീട് ഗ്രാമിന് 85 രൂപ 6700 രൂപയിലെത്തി. പവന് മൊത്തം 680 രൂപ കൂടി ഇന്ന് 53,600 രൂപയിലാണ് വ്യാപാരം തുടരുന്നത്