സംസ്ഥാനത്ത് ജൂലൈ 31 വരെ ട്രോളിങ് നിരോധനം
സംസ്ഥാനത്ത് ജൂൺ 9 മുതൽ ജൂലൈ 31 വരെ 52 ദിവസത്തേക്ക് ട്രോളിംഗ് നിരോധിക്കുമെന്ന് മന്ത്രി സജി ചെറിയാൻ അറിയിച്ചു. ഈ കാലയളവിൽ ട്രോളിംഗ് ബോട്ടുകളിലെ മത്സ്യത്തൊഴിലാളികൾക്കും ഉപജീവനത്തിനായി അവരെ ആശ്രയിക്കുന്ന അനുബന്ധ തൊഴിലാളികൾക്കും സൗജന്യ റേഷൻ നൽകും. ഇതര സംസ്ഥാന ബോട്ടുകളുടെ ട്രോളിംഗ് നിരോധനം ആരംഭിക്കുന്നതിന് മുമ്പ് മത്സ്യത്തൊഴിലാളികളോട് കേരള തീരം വിട്ടുപോകാൻ നിർദ്ദേശിക്കാൻ മന്ത്രി കളക്ടർമാർക്ക് നിർദ്ദേശം നൽകി.
ഹാർബറുകളിലും ലാൻഡിംഗ് സെൻററുകളിലും പ്രവർത്തിക്കുന്ന ഡീസൽ ബങ്കുകൾ അടച്ചിടും. അതത് ജില്ലകളിലെ മത്സ്യഫെഡിൻറെ തിരഞ്ഞെടുത്ത ഡീസൽ ബങ്കുകൾ ഇൻബോർഡ് ബോട്ടുകൾക്ക് ഡീസൽ ലഭ്യമാക്കുന്നതിനുള്ള നിബന്ധനകൾക്ക് വിധേയമായി പ്രവർത്തിക്കും. ഏകീകൃത കളർ കോഡിംഗ് നടത്താത്ത ബോട്ടുകൾ ട്രോളിംഗ് നിരോധന കാലയളവിൽ ഉടൻ കളർ കോഡിംഗ് നടത്തണം.