സംസ്ഥാനത്ത് തെക്കു പടിഞ്ഞാറൻ കാലവർഷമെത്തി; അടുത്ത 5 ദിവസം വ്യാപകമായ മഴ

തെക്കുപടിഞ്ഞാറൻ മൺസൂൺ സംസ്ഥാനത്ത് എത്തി. സാധാരണയായി ജൂൺ ഒന്നിൻ ആരംഭിക്കാൻ നിശ്ചയിച്ചിരുന്ന മൺസൂൺ മൂന്ന് ദിവസം മുമ്പ് എത്തിയതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് (ഐഎംഡി) സ്ഥിരീകരിച്ചു. ഈ മാസം 27ൻ എത്തുമെന്നായിരുന്നു നേരത്തെ പ്രവചിച്ചിരുന്നത്. കഴിഞ്ഞ 10 വർഷത്തിനിടെ ഇത് മൂന്നാം തവണയാണ് ജൂൺ ഒന്നിൻ മുമ്പ് മൺസൂൺ എത്തുന്നത്. നേരത്തെ ഇത് 2017 ലും 2018 ലും ആയിരുന്നു.

തുടക്കത്തിൽ, കാര്യമായ മഴ പ്രതീക്ഷിക്കേണ്ടതില്ല, ജൂൺ പകുതിയോടെ ഇത് ശക്തമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, അടുത്ത അഞ്ച് ദിവസത്തേക്ക് കേരളത്തിൽ ഇടിമിന്നലോട് കൂടിയ വ്യാപകമായ മഴയ്ക്ക് സാധ്യതയുണ്ട്. ജൂൺ 1 വരെ ഒറ്റപ്പെട്ട കനത്ത മഴയും പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. മാർച്ച് 1 മുതൽ മെയ് 28 വരെ 98 ശതമാനം വേനൽമഴയാണ് രേഖപ്പെടുത്തിയത്.