സംസ്ഥാനത്ത് പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് പടക്കം പൊട്ടിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി. രാത്രി എട്ട് മണിക്കും പത്ത് മണിക്കും ഇടയിൽ മാത്രമേ പടക്കം പൊട്ടിക്കാവു എന്ന് ആഭ്യന്തര വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ പറയുന്നു.

പടക്കം പൊട്ടിക്കുന്നതിന് സുപ്രീം കോടതി ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിലാണ് ഇത്തരത്തിൽ ഒരു ഉത്തരവ് ആഭ്യന്തരവകുപ്പ് പുറത്തിറക്കിയത്.