സംസ്ഥാനത്ത് ബാങ്കുകളുടെ പ്രവര്‍ത്തന സമയം കുറച്ചു.
തിരുവനന്തപുരം: സംസ്ഥാനത്ത് ബാങ്കുകളുടെ പ്രവര്‍ത്തന സമയം കുറച്ചു. രാവിലെ പത്തുമുതല്‍ ഉച്ചയ്ക്ക് രണ്ടുവരെയാണ് പുതുക്കിയ പ്രവര്‍ത്തന സമയം. ഈമാസം 30വരെയാണ് നിയന്ത്രണം. കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് നടപടി.
ബാങ്കുകളുടെ പ്രവര്‍ത്തന സമയം കുറയ്ക്കണമെന്ന് ആവശ്യപ്പെട്ട് ബാങ്ക് ജീവനക്കാരുടെയും ഓഫീസര്‍മാരുടേയും സംയുക്ത വേദിയായ യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയന്‍സ് മുഖ്യമന്ത്രി പിണറായി വിജയന് കത്തു നല്‍കിയിരുന്നു.
ജീവനക്കാരുടെ എണ്ണം 50 ശതമാനമായി ചുരുക്കുക, വര്‍ക്ക് ഫ്രം ഹോം പ്രാബല്യത്തിലാക്കുക, ഹബ് ബാങ്കിംഗ് സേവനങ്ങള്‍ നടപ്പാക്കുക, എല്ലാ മേഖലകളിലും പ്രവര്‍ത്തന സമയം കുറയ്ക്കുക, ബാങ്കു ജീവനക്കാര്‍ക്കും കുടുംബാഗങ്ങള്‍ക്കും മുന്‍ഗണനാ അടിസ്ഥാന്നത്തില്‍ വാക്സിന്‍ നല്‍കുക,മറ്റു രോഗങ്ങളുള്ളവര്‍, ഗര്‍ഭിണികള്‍, ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ തുടങ്ങിയവര്‍ക്ക് ജോലിയിളവ് അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് ജീവനക്കാരുടെ സംഘടന മുന്നോട്ടുവച്ചത്