സംസ്ഥാനത്ത് ബോയ്‌സ്, ഗേള്‍സ് സ്‌കൂളുകള്‍ നിര്‍ത്തലാക്കാന്‍ ബാലാവകാശ കമ്മീഷന്റെ ഉത്തരവ്
തിരുവനന്തപുരം:സംസ്ഥാനത്ത് ബോയ്‌സ്, ഗേള്‍സ് സ്‌കൂളുകള്‍ നിര്‍ത്തലാക്കാന്‍ ബാലാവകാശ കമ്മീഷന്റെ ഉത്തരവ്.അടുത്ത അധ്യായന വര്‍ഷം മുതല്‍ എല്ലാ സ്‌കൂളുകളും മിക്‌സഡ് സ്‌കൂള്‍ ആക്കണമെന്നാണ് ഉത്തരവ്.
സഹ വിദ്യാഭ്യാസം നടപ്പാക്കണമെന്ന് ഉത്തരവില്‍ പറയുന്നു. ഇതിന് വേണ്ടി ശൗചാലയ സംവിധാനങ്ങള്‍ ഉള്‍പ്പെടെ ഉറപ്പാക്കണം. ഇതിന് ആവശ്യമായ നടപടികള്‍ വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കണമെന്നും ഉത്തരവില്‍ പറയുന്നു.
ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേക സ്‌കൂളുകള്‍ നിലനില്‍ക്കുന്നതിലൂടെ ലിംഗനീത നിഷേധിക്കപ്പെടുകയാണ് എന്ന് ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു. അഞ്ചല്‍ സ്വദേശിയായ ഡോ. ഐസക് പോള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഉത്തരവ്. 90 ദിവസത്തിനകം പൊതുവിദ്യാഭ്യാസ വകുപ്പ് മറുപടി നല്‍കണമെന്നു ഉത്തരവില്‍ വ്യക്തമാക്കുന്നു.
സംസ്ഥാനത്ത് ആകെ 280 ഗേള്‍സ് സ്‌കൂളുകളും164 ബോയ്‌സ് സ്്കൂളുകളുമാണ് ഉള്ളത്. സംസ്ഥാനത്ത് കൂടുതല്‍ സ്‌കൂളുകള്‍ മിക്‌സഡ് ആക്കുമെന്ന് നേരത്തെ വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയും വ്യക്തമാക്കിയിരുന്നു