സംസ്ഥാനത്ത് മദ്യശാലകൾ തുറക്കും

സംസ്ഥാനത്ത് മദ്യശാലകൾ തറക്കും .രാവിലെ ഒൻപത് മുതൽ വൈകുന്നേരം ഏഴ് വരെ പ്രവർത്തിക്കാൻ അനുവദിക്കും. ആപ്പ് മുഖേന സ്ളോട്ടുകൾ ബുക്ക് ചെയ്യുന്ന സംവിധാനത്തിലായിരിക്കും ബെവ്കോ ഔട്ട്ലെറ്റുകൾ, ബാറുകൾ എന്നിവയുടെ പ്രവർത്തനം.

ബാറുകളിൽ ഇരുന്ന് കഴിക്കാൻ അനുവദിക്കില്ല, മദ്യശാലകൾക്ക് മുന്നിൽ ആൾക്കുട്ടം ഉണ്ടാകാതിരിക്കാനുള്ള കരുതൽ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പത്രസമ്മേളനത്തിൽ പറഞ്ഞു.