സംസ്ഥാനത്ത് രണ്ടാഴ്ചത്തേക്ക് ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്ന് കെജിഎംഒഎ.
തിരുവനന്തപുരം : കോവിഡ് രോഗവ്യാപനം അതിതീവ്രമായ പശ്ചാത്തലത്തിൽ സംസ്ഥാനത്ത് രണ്ടാഴ്ചത്തേക്ക് ലോക്ക്ഡൗൺ പ്രഖ്യാപിക്കണമെന്ന് കെജിഎംഒഎ. കോവിഡ് പ്രതിരോധത്തിന് കൂടുതൽ ആരോഗ്യപ്രവർത്തകരെ സജ്ജരാക്കണമെന്നും കെജിഎംഒഎ ആവശ്യപ്പെട്ടു. ചീഫ് സെക്രട്ടറിക്ക് എഴുതിയ കത്തിലാണ് കെജിഎംഒഎ ഇക്കാര്യം സൂചിപ്പിച്ചത്
രോഗികളുടെ എണ്ണം കൂടുന്നത് അപായ സൂചനയാണ്. പ്രതിസന്ധികള്‍ നേരിടാന്‍ കൂടുതല്‍ ആരോഗ്യപ്രവര്‍ത്തകരെ നിയമിക്കണമെന്നും കത്തില്‍ പറയുന്നു. ജനിതക വ്യതിയാനം സംഭവിച്ച വൈറസ് വായുവിലൂടെ പടരാന്‍ സാദ്ധ്യതയുണ്ടെന്നും കെ ജി എം ഒ എ. മുന്നറിയിപ്പ് നല്‍കുന്നു. കൊവിഡ് ആശുപത്രികള്‍ ഗുരുതര രോഗികള്‍ക്ക് മാത്രമായി നീക്കിവയ്ക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു.