സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി സികവൈറസ്
സംസ്ഥാനത്ത് രണ്ട് പേർക്ക് കൂടി സികവൈറസ് രോഗ ബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം സ്വദേശികൾക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ സംസ്ഥാനത്ത് സിക വൈറസ് രോഗ ബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 63 ആയി.
മൂന്ന് പേരാണ് നിലവിൽ രോഗികളായുള്ളത്. ഇവരാരും ഗർഭിണികളല്ല. ആശുപത്രിയിൽ അഡ്മിറ്റുമല്ല. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണ്.