സംസ്ഥാനത്ത് ലോക്ക്ഡൗണ്‍ വേണ്ടെന്ന് മന്ത്രിസഭാ തീരുമാനം; ഒരു കോടി ഡോസ് വാക്‌സിന്‍ വാങ്ങും

തിരുവനന്തപുരം:ഒരു കോടി കോവിഡ് വാക്സീന്‍ നേരിട്ടു വാങ്ങാന്‍ മന്ത്രിസഭ അനുമതി. 70 ലക്ഷം കോവിഷീല്‍ഡും 30 ലക്ഷം കോവാക്സീനും വാങ്ങും. സംസ്ഥാനത്ത് ലോക്ഡൗണ്‍ ഇല്ല. ലോക്ഡൗണ്‍ ജനജീവിതം ബുദ്ധിമുട്ടിക്കുമെന്ന് മന്ത്രിസഭയോഗം വിലയിരുത്തി. മെയ് മാസത്തിൽ തന്നെ നടപടി തുടങ്ങും. പത്തുലക്ഷം ഡോസ് വാങ്ങും. 1300 കോടി ചിലവാണ് പ്രതീക്ഷിക്കുന്നത്.

18 വയസിന് മുകളിലുള്ളവർക്ക് നൽകുന്നതിനുള്ള വാക്സിൻ വാങ്ങുന്നത് സംബന്ധിച്ചാണ് മന്ത്രിസഭാ യോഗം പ്രധാന തീരുമാനമെടുത്തത്. ഒരു കോടി ഡോസ് വാക്സിൻ വാങ്ങാനണ് തീരുമാനം. 70 ലക്ഷം ഡോസ് കോവിഷീൽഡും 30 ലക്ഷം ഡോസ് കോവാക്സിനും വാങ്ങാനാണ് തീരുമാനിച്ചിരിക്കുന്നത്.

സംസ്ഥാനങ്ങളുമായി ആലോചിച്ച ശേഷമേ ജില്ലകളിൽ ലോക്ക്ഡൗൺ പ്രഖ്യാപിക്കുന്നത് സംബന്ധിച്ച് അന്തിമ തീരുമാനമെടുക്കുകയുള്ളൂവെന്ന് കേന്ദ്ര സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ഈ സാഹചര്യത്തിൽ ലോക്ക്ഡൗൺ വേണ്ടെന്ന സംസ്ഥാനത്തിന്റെ തീരുമാനം കേന്ദ്രത്തെ അറിയിക്കും.