സംസ്ഥാനത്ത് ലോക്ഡൗണ്‍ മേയ് 30 വരെ നീട്ടി

തിരുവനന്തപുരം: കോവിഡ് വ്യാപനം തുടരുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ നിലവിലെ ലോക്ഡൗൺ മേയ് 30 വരെ നീട്ടാൻ തീരുമാനിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ.

എറണാകുളം, തൃശ്ശൂർ, തിരുവനന്തപുരം എന്നീ ജില്ലകളിൽ നാളെ രാവിലെ മുതൽ ട്രിപ്പിൾ ലോക്ഡൗൺ ഒഴിവാക്കും. മലപ്പുറത്ത് ട്രിപ്പിൾ ലോക്ഡൗൺ തുടരും. മലപ്പുറം ഒഴികെ എല്ലാ ജില്ലകളിലും ലോക്ഡൗൺ ഇന്നത്തെ നിലയിൽ തുടരുമെന്നും അദ്ദേഹം പറഞ്ഞു.

ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയ ജില്ലകളിൽ മലപ്പുറം ഒഴികെ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 25 ശതമാനത്തിന് താഴെയാവുകയും ആക്ടീവ് കേസുകൾ കുറയുകയും ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.