സംസ്ഥാനത്ത് ‘സ്മാർട്ടായി ഫ്യൂസൂരാൻ’ കേന്ദ്രം

രാജ്യത്തുടനീളം സ്മാർട്ട് വൈദ്യുതി മീറ്ററുകൾ നടപ്പിലാക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു. പേര് സൂചിപ്പിക്കുന്നത് പോലെ, ഈ മീറ്റർ ‘സ്മാർട്ട്’ ആണ്. പദ്ധതിയുടെ ആദ്യ ഘട്ടം അടുത്ത വർഷം ഡിസംബർ 31 നകം പൂർത്തിയാക്കാനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. എന്നാൽ പ്രായോഗികമായ ധാരാളം തടസ്സങ്ങൾ മുന്നിലുണ്ട്. വൈദ്യുതി ബിൽ യഥാസമയം അടച്ചില്ലെങ്കിൽ വൈദ്യുതി കണക്ഷൻ സ്വയം വിച്ഛേദിക്കാനുള്ള കഴിവ് ഈ സ്മാർട്ട് മീറ്ററിനുണ്ട്. ഇത് റീചാർജ് ചെയ്ത് ഉപയോഗിക്കാനും കഴിയും.