സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു

കൊച്ചി:സംസ്ഥാനത്ത് സ്വര്‍ണവില തിങ്കളാഴ്ച പവന് 160 രൂപ കുറഞ്ഞ് 33,360 രൂപയിലും ഗ്രാമിന് 4170 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. കഴിഞ്ഞദിവസം പവന് 33,520 രൂപയായിരുന്നു വില.

2020 ഓഗസ്റ്റിലെ റെക്കോഡ് നിലവാരമായ 42,000 രൂപയില്‍നിന്ന് 8,640 രൂപതാഴെയാണ് ഇപ്പോള്‍ വില.