സംസ്ഥാനത്ത് സ്വര്‍ണ വില ഇടിഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണ വില ഇടിഞ്ഞു. പവന് 80 രൂപയാണ് കുറഞ്ഞത്. ഒരു പവൻ സ്വര്‍ണത്തിന് 35,200 രൂപയാണ് വില. ഗ്രാമിന് 4,400 രൂപയും. രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് 1775.45 ഡോളറിലാണ് വ്യാപാരം. സംസ്ഥാനത്ത് രണ്ടു ദിവസമായി സ്വര്‍ണ വിലയിൽ മാറ്റമില്ലായിരുന്നു