സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു

കൊച്ചി: സംസ്ഥാനത്ത് സ്വർണവില ഇന്നും കുറഞ്ഞു. ഗ്രാമിന് 35 രൂപയും പവന് 280 രൂപയുമാണ് കുറഞ്ഞത്. 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 4340 രൂപയും പവന് 34,720 രൂപയുമാണ് ഇന്നത്തെ വില. 24 കാരറ്റ് സ്വർത്തിന് ഗ്രാമിന് 38 രൂപയും പവന് 304 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിന് 4735 രൂപയും പവന് 37,880 രൂപയുമാണ് ഇന്നത്തെ വില.