നാനിയുടെ മാസ് ആക്ഷൻ ചിത്രം ദസറയിലെ ആദ്യ ഗാനം പുറത്തിറങ്ങി

നവാഗതനായ ശ്രീകാന്ത് ഒഡേല നാനിയെ നായകനാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് ദസറ. ശ്രീ ലക്ഷ്മി വെങ്കിടേശ്വര സിനിമാസിന്‍റെ ബാനറിൽ സുധാകർ ചെറുകുരി നിർമ്മിക്കുന്ന ഈ ചിത്രം നാനിയുടെ ഏറ്റവും വലിയ പ്രൊജക്ടുകളിലൊന്നാണ്.

ഈ മാസ് ആക്ഷൻ എന്‍റർടെയ്നറിൽ കീർത്തി സുരേഷാണ് നായിക. സന്തോഷ് നാരായൺ സംഗീതം നൽകിയ ചിത്രത്തിലെ ആദ്യ ഗാനമായ ധൂം ധൂം ദോസ്താൻ ദസറയോടനുബന്ധിച്ച് പുറത്തിറങ്ങി.

സമുദ്രക്കനി, സായ് കുമാർ, സറീന വഹാബ് എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന അഭിനേതാക്കൾ. സത്യൻ സൂര്യൻ ഐ.എസ്.സി ഛായാഗ്രഹണവും സന്തോഷ് നാരായണൻ സംഗീതവും നിർവഹിക്കുന്നു. ഗോദാവരികാനിയിലെ സിംഗരേണി കൽക്കരി ഖനിയിൽ സ്ഥിതി ചെയ്യുന്ന ഒരു ഗ്രാമത്തിൽ നടക്കുന്ന കഥയിൽ നാനി ഒരു മാസ് ആക്ഷൻ-പായ്ക്ക്ഡ് കഥാപാത്രത്തെ അവതരിപ്പിക്കുന്നു.