സംസ്ഥാനത്ത് സ്വർണവില 38,000 കടന്നു

സംസ്ഥാനത്ത് സ്വർണവില 38,000 കടന്നു. പവന്റെ വില 280 രൂപകൂടി 38,080 രൂപയായാണ് വർധിച്ചത്. 4760 രൂപയാണ് ഗ്രാമിന്റെ വില.

അതേസമയം, ആഗോള വിപണിയിൽ സ്പോട്ട് ഗോൾഡ് വില 0.8ശതമാനം കുറഞ്ഞ് 1,894.33 ഡോളർ നിലവാരത്തിലെത്തി. യുഎസ് തിരഞ്ഞെടുപ്പിന്റെ ആദ്യഘട്ട ഫലങ്ങൾ പുറത്തുവന്നതിനെതുടർന്നാണ് സ്വർണവിലയിൽ നേരിയ ഇടിവുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *