സംസ്ഥാനത്ത് സ്വർണ വിലയിൽ വർധന

കൊച്ചി: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ വർധന. 80 രൂപ കൂടി ഇന്ന് ഒരു പവൻ സ്വർണത്തിന് 36,840 രൂപയാണ് വില. ഗ്രാമിന് 4,605 രൂപയും. കഴി‍ഞ്ഞ മൂന്ന് ദിവസമായി സ്വർണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു.