സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു

സംസ്ഥാനത്ത് സ്വർണ വില വീണ്ടും ഉയർന്നു. തുടർച്ചയായ മൂന്നാം ദിവസമാണ് സ്വർണ വില ഉയരുന്നത്. ഒരു പവൻ സ്വർണത്തിന്റെ വിലയിൽ ഇന്ന് 120 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഒരു പവൻ സ്വർണത്തിന്റെ വിപണി വില 38,320 രൂപയാണ്. ഒരു പവൻ സ്വർണത്തിന്റെ വില ഇന്നലെ 480 രൂപ വർദ്ധിച്ചിരുന്നു. മെയ് ആദ്യവാരം ഇടിഞ്ഞിരുന്ന സ്വർണ വില മെയ് പകുതിയോടെ ഉയരാൻ തുടങ്ങിയിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ സ്വർണ വിലയിൽ 1,320 രൂപയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഈ മാസത്തെ ഏറ്റവും ഉയർന്ന നിലവാരത്തിലാണ് സ്വർണം ഇപ്പോൾ വ്യാപാരം നടത്തുന്നത്. 

സംസ്ഥാനത്ത് ഒരു ഗ്രാമിൻ 22 കാരറ്റ് സ്വർണത്തിൻറെ വിലയും വർധിച്ചു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിൻ 4,790 രൂപയാണ് വില. 22 കാരറ്റ് സ്വർണത്തിൻറെ വില 15 രൂപ ഉയർന്നു.  18 കാരറ്റ് സ്വർണത്തിൻറെ ഒരു ഗ്രാം സ്വർണത്തിൻറെ വിലയും ഉയർന്നിട്ടുണ്ട്. ഗ്രാമിൻ 18 കാരറ്റ് സ്വർണത്തിൻ 3,960 രൂപയാണ് വിപണി വില. 15 രൂപയുടെ വർദ്ധനവുണ്ടായി.

അതേസമയം സംസ്ഥാനത്ത് വെള്ളി വിലയിൽ മാറ്റമില്ല. വെള്ളിയുടെ വിപണി വില 67 രൂപയാണ്.  925 ഹാൾമാർക്ക് വെള്ളിയുടെ വിലയിലും മാറ്റമില്ല. 925 ഹാൾമാർക്ക് വെള്ളിയുടെ വില 100 രൂപയാണ്.