സംസ്ഥാനത്ത് 18 വയസ് പൂർത്തിയായ എല്ലാവർക്കും വാക്‌സിൻ നൽകാൻ തീരുമാനം.

സംസ്ഥാനത്ത് 18 വയസ് പൂർത്തിയായ എല്ലാവർക്കും വാക്‌സിൻ നൽകാൻ തീരുമാനം. സർക്കാർ മേഖലയിൽ മുൻഗണനാ നിബന്ധനയില്ലാതെ കുത്തിവയ്പ് നടത്താൻ സംസ്ഥാന ആരോഗ്യവകുപ്പ് ഉത്തരവിട്ടു. കേന്ദ്രവാക്‌സിൻ നയത്തിലെ മാർഗനിർദ്ദേശമനുസരിച്ചാണ് പുതിയ ഉത്തരവ്.

18 കഴിഞ്ഞ രോഗബാധിതർക്കും മുൻഗണനയുള്ളവർക്കും മാത്രമാണ് വാക്‌സിൻ നൽകുന്നത്. രോഗബാധിതർക്കുൾപ്പെടെ വിവിധ വിഭാഗങ്ങൾക്കുള്ള മുൻഗണന തുടരും.

അതേസമയം, ഉത്തരവ് നടപ്പിലാക്കുന്നതിൽ ആശയക്കുഴപ്പം നേരിടുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു. പതിനെട്ട് വയസിന് മുകളിലുള്ള എല്ലാവർക്കും വാക്‌സിൻ നൽകാൻ സജ്ജമല്ലെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. സാർവത്രിക വാക്‌സിനേഷന് സജ്ജമല്ലെന്നാണ് ആരോഗ്യ വകുപ്പ് പറയുന്നത്.