സംസ്ഥാന ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായി 21 കാരി രേഷ്മ മറിയം റോയ്
പത്തനംതിട്ട: സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാർത്ഥിയായിരുന്നു അരുവാപ്പുലം പഞ്ചായത്തിലെ രേഷ്മ മറിയം റോയ്. 11-ാം വാർഡിൽ നിന്നാണ് രേഷ്മ മത്സരിച്ചത്.
യുഡിഎഫിൽ നിന്നും ഭരണം പിടിച്ചെടുത്ത അരുവാപ്പുലം പഞ്ചായത്ത് ഇനി രേഷ്മ ഭരിക്കും. രേഷ്മയെ പഞ്ചായത്ത് പ്രസിഡന്റാക്കാൻ തീരുമാനമായി. ഇതോടെ സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ പഞ്ചായത്ത് പ്രസിഡന്റായി രേഷ്മ അറിയപ്പെടും
കോന്നി വിഎസ്എൻ കോളേജിൽ നിന്നും രേഷ്മ ബിബിഎ പൂർത്തിയാക്കിയിട്ടുണ്ട്. തുടർ പഠനത്തെക്കുറിച്ച് ആലോചിക്കുമ്പോഴാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള നിർദ്ദേശം ലഭിച്ചത്. പ്രളയ, കൊവിഡ് കാലത്ത് ജീവകാരുണ്യ പ്രവർത്തനങ്ങളുമായി രേഷ്മ നാട്ടിൽ സജീവമായിരുന്നു. നിലവിൽ എസ്എഎഫ്ഐ ജില്ലാ സെക്രട്ടറിയേറ്റ് അംഗവും ഡിവൈഎഫ്ഐ ജില്ലാ കമ്മിറ്റി അംഗവുമാണ് രേഷ്മ.