സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ്: അംഗത്വം പുനസ്ഥാപിക്കാം

സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ 2019 ഏപ്രില്‍ മുതല്‍ തുടര്‍ന്നുള്ള മാസങ്ങളില്‍ അംശദായ അടവ് മുടങ്ങിയത് മൂലം അംഗത്വം റദ്ദ് ആയവര്‍ക്ക് അംഗത്വം പുനസ്ഥാപിക്കാന്‍ അവസരം. അംഗത്വ പാസ് ബുക്ക്, ടിക്കറ്റ് അക്കൗണ്ട് ബുക്ക്, ബില്ലുകള്‍ എന്നിവ സഹിതം ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസിലെത്തി ജൂലൈ 31 വരെ അംഗത്വം പുനസ്ഥാപിക്കാമെന്ന് ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04972 701081.