സഖി വണ്‍സ്റ്റോപ്പ് സെന്ററില്‍ താല്‍ക്കാലിക നിയമനം

കൂത്തുപറമ്പ് താലൂക്കാശുപത്രി കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ മള്‍ട്ടി പര്‍പ്പസ് ഹെല്‍പ്പര്‍ തസ്തികയിലെ മൂന്ന് താല്‍ക്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ സ്ത്രീകളായിരിക്കണം. യോഗ്യത: എഴുത്തും വായനയും അറിഞ്ഞിരിക്കണം. മൂന്ന് വര്‍ഷം പ്യൂണ്‍, ഹെല്‍പ്പര്‍ തസ്തികയിലുള്ള പ്രവൃത്തി പരിചയം, താമസിച്ച് ജോലി ചെയ്യാന്‍ സന്നദ്ധരായിരിക്കണം. ഉദ്യോഗാര്‍ഥികള്‍ ബയോഡാറ്റ, യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ്, പ്രവര്‍ത്തന പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവ സഹിതം സെപ്തംബര്‍ 15ന് വൈകിട്ട് അഞ്ച് മണിക്കകം കണ്ണൂര്‍ വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫീസില്‍ സമര്‍പ്പിക്കണം. ഫോണ്‍: 0490 2367450.