സണ്ണി ലിയോൺ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യുന്നതിന് ഹൈക്കോടതിയുടെ വിലക്ക്

കൊച്ചി: വഞ്ചനാ കേസിൽ നടി സണ്ണി ലിയോൺ ഉൾപ്പെടെയുള്ളവരെ അറസ്റ്റ് ചെയ്യുന്നതിന് ഹൈക്കോടതിയുടെ വിലക്ക്. സണ്ണി ലിയോൺ, ഭർത്താവ് ഡാനിയേൽ വെബർ, ഇവരുടെ സ്ഥാപനത്തിലെ ജീവനക്കാരൻ സുനിൽ രജനി എന്നിവർ നൽകിയ മുൻകൂർ ജാമ്യഹർജി പരിഗണിച്ചാണ് ഹൈക്കോടതി അറസ്റ്റ് വിലക്കിയത്.

ക്രൈംബ്രാഞ്ചിന് വേണമെങ്കിൽ നടിയെ ചോദ്യംചെയ്യാമെന്നും കോടതി വ്യക്തമാക്കി. സി.ആർ.പി.സി. 41എ പ്രകാരമുള്ള നോട്ടീസ് നൽകി വേണം ചോദ്യംചെയ്യലെന്നും ഹൈക്കോടതി വ്യക്തമാക്കിയിട്ടുണ്ട്. ജസ്റ്റിസ് അശോക് മോഹൻ അധ്യക്ഷനായ ബെഞ്ചാണ് സണ്ണി ലിയോണിന്റെ മുൻകൂർ ജാമ്യഹർജി പരിഗണിച്ചത്.