സണ്ണി ലിയോൺ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി.

കൊച്ചി: വഞ്ചനാ കേസിൽ നടി സണ്ണി ലിയോൺ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകി. സംഘാടകരുടെ വീഴ്ച കാരണമാണ് പരിപാടി നടക്കാതിരുന്നതെന്നും തനിക്കെതിരേ വഞ്ചനാ കേസ് നിലനിൽക്കില്ലെന്നുമാണ് ജാമ്യാപേക്ഷയിൽ പറയുന്നത്.

2019-ലെ പ്രണയദിനത്തിൽ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയെങ്കിലും കരാർ പ്രകാരം തനിക്ക് തരേണ്ട തുക മുഴുവനായി നൽകാൻ സംഘാടകർ തയ്യാറായില്ല. ഇതാണ് പരിപാടി നടക്കാതിരിക്കാൻ കാരണമെന്നും വഞ്ചനാക്കുറ്റം നിലനിൽക്കില്ലെന്നുമാണ് നടിയുടെ ജാമ്യാപേക്ഷയിൽ പറയുന്നത്.

കഴിഞ്ഞദിവസം ക്രൈംബ്രാഞ്ച് ചോദ്യംചെയ്തതിന് പിന്നാലെയാണ് സണ്ണി ലിയോണും കേസിലെ മറ്റുപ്രതികളായ സൺസിറ്റി മീഡിയ പ്രതിനിധികളും ഹൈക്കോടതിയെ സമീപിച്ചത്.