തിരുവനന്തപുരം: കോവിഡിനെ തുടർന്ന് ട്രിപ്പിൾ ലോക്ക് ലോക്ക്ഡൗൺ നടപ്പിലാക്കുന്ന തിരുവനന്തപുരത്ത് 500 പേരെ വെച്ച് സത്യപ്രതിജ്ഞ ചടങ്ങ് നടത്താൻ തീരുമാനിച്ച സംസ്ഥാന സർക്കാരിനോട് ഹൈക്കോടതി വിശദീകരണം ചോദിച്ചു. സത്യപ്രതിജ്ഞയ്ക്ക് എതിരെ സമർപ്പിച്ച ഹർജി പരിഗണിച്ചുകൊണ്ടാണ് കോടതി സർക്കാരിനോട് വിശദീകരണം ചോദിച്ചത്.