സപ്തംബര്‍ 27 ലെ വകുപ്പുതല പരീക്ഷകള്‍ മാറ്റി

സപ്തംബര്‍ 27ന് നടത്താനിരുന്ന വകുപ്പുതല പരീക്ഷകള്‍ മാറ്റി വച്ചതായി ജില്ലാ പിഎസ് സി ഓഫീസര്‍ അറിയിച്ചു. 2021 ജൂലൈയിലെ വിജ്ഞാപന പ്രകാരം നടക്കുന്ന വകുപ്പുതല ഒ എം ആര്‍ പരീക്ഷകളുടെ സമയക്രമം ഉച്ചക്ക് രണ്ട് മണി മുതലാക്കി പുതുക്കി നിശ്ചയിച്ചു. പരീക്ഷാര്‍ഥികള്‍ പരീക്ഷാ ദിവസം ഉച്ചക്ക് 1.30നകം പരിക്ഷാ കേന്ദ്രത്തില്‍ ഹാജരാകണം. ഫോണ്‍: 0497 2700482.