സമൂഹത്തിന് സന്ദേശം നൽകുന്ന വിധി പ്രതീക്ഷിക്കുന്നതായി വിസ്മയയുടെ പിതാവ്

സമൂഹത്തിന് സന്ദേശം നൽകുന്ന വിധി പ്രതീക്ഷിക്കുന്നതായി വിസ്മയയുടെ പിതാവ് ത്രിവിക്രമൻ നായർ. നല്ല അന്വേഷണമാണ് നടന്നതെന്നും. തനിക്ക് കോടതിയിൽ വിശ്വാസമുണ്ടെന്നും തൻറെ കുട്ടി അനുഭവിച്ച വേദന വളരെ വലുതാണെന്നും ആ പിതാവ് പറഞ്ഞു.

വിസ്മയയുടെ അവസ്ഥ മറ്റൊരു പെൺകുട്ടിക്കും ഉണ്ടാകരുതെന്ന് അമ്മ പറഞ്ഞു. അവൾ പലതും മറച്ചുവെച്ചുവെന്നും. പിന്നീടാണ് മർദ്ദനത്തിൻറെ ചിത്രങ്ങൾ അയച്ചുകൊടുത്തതതെന്നും. അവൾ തന്നോടു മാത്രമാണ് സംസാരിച്ചത്തെന്നും. കോടതി കടുത്ത ശിക്ഷ നൽകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വിസ്മയയുടെ അമ്മ പറഞ്ഞു.

കൊല്ലം അഡീഷണൽ സെഷൻസ് കോടതി തിങ്കളാഴ്ച കേസിൽ വിധി പറയും. കേസിലെ തെളിവായ ഫോൺ സംഭാഷണത്തിൻറെ പകർപ്പ് പുറത്തുവിട്ടു. ഭർത്താവ് കിരൺ തന്നെ മർദ്ദിച്ചുവെന്ന് വിസ്മയ കരയുന്നത് ഫോൺ സംഭാഷണത്തിൽ കേൾക്കാം. വിവാഹം കഴിഞ്ഞ് ഒൻപതാം ദിവസമുള്ള വിസ്മയയും അച്ഛനും തമ്മിലുള്ള ഈ സംഭാഷണം കേസിൽ തെളിവായി നൽകിയിരുന്നു.