സയ്യിദ് ഹൈദരലി ശിഹാബ് തങ്ങൾ അനുസ്മരണം

ഇരിട്ടി: വള്ളിത്തോട് ശാഖാ മുസ്ലിം ലീഗ് കമ്മറ്റിയുടേയും ശിഹാബ് തങ്ങൾ ചാരിറ്റബിൾ ട്രസ്റ്റിന്റെയും സംയുക്താഭിമുഖ്യത്തിൽ ഹൈദരലി ശിഹാബ് തങ്ങളുടെ നിര്യാണത്തിന്റെ നാല്പത് ദിനം പൂർത്തിയായതിന്റെ ഭാഗമായി പ്രാർത്ഥനാ സദസും റിലീഫ് പ്രവർത്തനങ്ങളുടെ ഉൽഘാടനവും വള്ളിത്തോട് വ്യാപാര ഭവനിൽ സംഘടിപ്പിച്ചു.
മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡന്റ് ഇബ്രാഹിം മുണ്ടേരി ഉൽഘാടനം ചെയ്തു.
പായം പഞ്ചായത്ത് പ്രസിഡണ്ട് എം. ഹുസൈൻ കുട്ടി അധ്യക്ഷനായി.
രോഗികൾക്കുള്ള ചികിത്സാ സഹായവും
വിധവകൾക്കുള്ള പെരുന്നാൾ പുടവയും നിർധനർക്കുള്ള ഭക്ഷ്യ കിറ്റും വിതരണം ചെയ്തു. എൽ സ്.എസ്, യു.എസ്.എസ് സ്കോളർഷിപ്പ് നേടിയ വിദ്യാർത്ഥികളെ മൊമന്റോയും ക്യാഷ് അവാർഡും നൽകി ആദരിച്ചു.
കെ.വി റസാഖ്, സി.കെ യഹ്കൂബ്, എം മുഹമ്മദ് ബഷീർ, മുഹമ്മദ് മാച്ചേരി, അബ്ബാസ് പാക്കത്ത് സംസാരിച്ചു.
പ്രാർത്ഥനാ സദസിന് ഉസ്താദ് പി.മുഹമ്മദ് ഫൈസി നേതൃത്വം നൽകി.