അടുത്ത അഞ്ച് ദിവസം കൂടി ഇടിയോടുകൂടിയ മഴ തുടരാന്‍ സാധ്യത

കേരളത്തില്‍ അടുത്ത അഞ്ച് ദിവസം കൂടി ഇടിയോടുകൂടിയ മഴ തുടരാന്‍ സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇന്ന് മലപ്പുറം മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകൡ വ്യാപകമായി മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് പ്രവചനം. അടുത്ത് അഞ്ച് ദിവസത്തേക്ക് 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കാസര്‍കോഡ്, വയനാട്, കോഴിക്കോട് ജില്ലകളുടെ മലയോര മേഖലകളില്‍ ഒറ്റപ്പെട്ട മഴയുണ്ടായേക്കും. വടക്കന്‍ കര്‍ണാടക മുതല്‍ കോമറിന്‍ വരെയുള്ള മേഖലകളിലെ ന്യൂനമര്‍ദത്തിന്റെ സ്വാധീനത്താലാണ് കേരളത്തില്‍ ഈ ദിവസങ്ങളില്‍ മഴ ലഭിക്കുക.