‘സര്‍ക്കാര്‍ അതിജീവിതയ്‌ക്കൊപ്പം’; റിമ കല്ലിങ്കൽ
നടി ആക്രമിക്കപ്പെട്ട കേസിൽ അതിജീവിതക്കൊപ്പമാണ് സർക്കാരെന്ന് റിമ കല്ലിങ്കൽ. സർക്കാരിനെ സംശയിക്കേണ്ട കാര്യമില്ല. മറ്റൊരു സർക്കാരും ഇതുപോലെ അതിജീവിതക്കൊപ്പം നിൽക്കുമെന്ന് കരുതുന്നില്ലെന്നും റിമ കല്ലിങ്കൽ പറഞ്ഞു.
കേസിനെ കുറിച്ച് ആശങ്കയുണ്ട്. അഞ്ചു വർ ഷമായി ഞാൻ ഇത് പിന്തുടരുന്നു. വിഷയത്തെ രാഷ്ട്രീയവത്കരിക്കേണ്ട കാര്യമില്ലെന്നും റിമ പറഞ്ഞു. ആക്രമിക്കപ്പെട്ട നടിക്കൊപ്പം സംസ്ഥാന സർക്കാരും മുഖ്യമന്ത്രിയും എന്നും നിലകൊണ്ടിട്ടുണ്ടെന്നും റിമ കൂട്ടിച്ചേർത്തു.
അതേസമയം നടിയെ ആക്രമിച്ച കേസിൽ വിചാരണക്കോടതി ജഡ്ജിയെ മാറ്റണമെന്ന അതിജിവിതയുടെ ആവശ്യത്തെ വിമർശിച്ച് നടൻ സിദ്ദിഖ്. വിധി എതിരാണെങ്കിൽ മേൽക്കോടതിയെ സമീപിക്കണമെന്നും സിദ്ദിഖ് പറഞ്ഞു. തൃക്കാക്കരയിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സിദ്ദിഖ്.