സര്‍ക്കാര്‍ അനുമതി നല്‍കിയെങ്കിലും അഞ്ചാം തീയതി തീയറ്ററുകള്‍ തുറക്കില്ല
സർക്കാർ അനുമതി നൽകിയെങ്കിലും അഞ്ചാം തീയതി തീയറ്ററുകൾ തുറക്കില്ല. സാമ്പത്തിക പിന്തുണയില്ലാതെ തുറക്കാനാകില്ലെന്ന് ഫിലിം ചേംബർ അറിയിച്ചു.
ഇലക്ട്രിസിറ്റി ഫിക്സഡ് ചാർജ്ജ്, വിനോദനികുതി എന്നിവ ഒഴിവാക്കാത്തതിനെ തുടർന്ന് മേഖലകനത്ത നഷ്ടത്തിലാണ് .സർക്കാർ നൽകിയ ഇളവുകൾ തിയേറ്റർ ഉടമകളെ പാപ്പരാക്കും.ഇന്നത്തെ സാഹചര്യത്തിൽ തിയേറ്റർ തുറക്കാൻ കഴിയില്ല
ആറാം തീയതി ചേരുന്ന ഫിലിം ചേംബർ അടിയന്തര യോഗത്തിന് ശേഷം തീരുമാനമുണ്ടാകും.സർക്കാർ നൽകിയ ഉറപ്പുകൾ പാലിക്കണമെനന് തീയറ്റർ സംഘടനയും ആവശ്യപ്പെട്ടു. ഫിയോക്കിന്റെ യോഗം അഞ്ചാം തീയതി ചേരും.