സര്‍ക്കാര്‍ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം

ഗവര്‍ണര്‍ നയപ്രഖ്യാപനം ആരംഭിച്ചു. കൊവിഡ് പ്രതിരോധത്തില്‍ സര്‍ക്കാര്‍ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞുകൊണ്ടായിരുന്നു സഭയില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം. സൗജന്യമായി വാക്‌സിന്‍ നല്‍കാന്‍ കഴിഞ്ഞത് നേട്ടമായെന്നും കൊവിഡിനെ പ്രതിരോധിക്കാന്‍ കഴിഞ്ഞത് ആശ്വാസമാണെന്നും ഗവര്‍ണര്‍ ഉയര്‍ത്തിക്കാട്ടി.

18 വയസിന് മുകളിലുള്ള 100 ശതമാനം പേര്‍ക്കും വാക്‌സിന്‍ നല്‍കാനായെന്ന് ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി. നൂറുദിന കര്‍മപരിപാടി മാതൃകാപരമാണെന്നും നിരവധി പദ്ധതികള്‍ സര്‍ക്കാര്‍ സമയപരിധിക്കുള്ളില്‍ പൂര്‍ത്തിയാക്കിയെന്നും ഗവര്‍ണര്‍ പറഞ്ഞു.