സാങ്കേതിക തകരാറിനെത്തുടര്‍ന്ന് യൂ ട്യൂബ് നിശ്ചലമായി

ന്യൂഡല്‍ഹി: സാങ്കേതിക തകരാറിനെത്തുടര്‍ന്ന് വീഡിയോ ഷെയറിങ് ആപ്ലിക്കേഷനായ യൂ ട്യൂബ് നിശ്ചലമായി. എന്നാല്‍, മണിക്കൂറിനുള്ളില്‍ തകരാര്‍ പരിഹരിച്ച് പ്രവര്‍ത്തനം പുനസ്ഥാപിച്ചു.

വ്യാഴാഴ്ച രാവിലെ മുതല്‍ ലോകവ്യാപകമായാണ് യൂ ട്യൂബ് സേവനം തടസ്സപ്പെട്ടത്. ഒരുമണിക്കൂറോളം ഉപഭോക്താക്കള്‍ക്ക് വീഡിയോ ലോഡ് ചെയ്യാനോ ഷെയര്‍ ചെയ്യാനോ സാധിച്ചിരുന്നില്ല. ഇക്കാര്യം യൂട്യൂബ് സ്ഥിരീകരിച്ചിരുന്നു.

പ്രശ്നങ്ങളുണ്ടെന്നും അത് പരിഹരിക്കാന്‍ ശ്രമിക്കുകയാണെന്നും യൂ ട്യൂബ് ട്വീറ്റ് ചെയ്തു. യൂട്യൂബ് പ്രവര്‍ത്തനരഹിതമായ വിവരം ട്വിറ്ററിലൂടെയാണ് പലരും പങ്കുവച്ചത്. തകരാറ് പരിഹരിച്ചതായും ഉപഭോക്താക്കള്‍ക്കുണ്ടായ ബുദ്ധിമുട്ടില്‍ ഖേദിക്കുന്നതായും യു ട്യൂബ് ട്വീറ്റ് ചെയ്തു.