സാഹിത്യ ശില്പശാലയിലേക്ക് സൃഷ്ടികൾ ക്ഷണിച്ചു

പാപ്പിനിശ്ശേരി:- പുരോഗമന കലാസാഹിത്യ സംഘം പാപ്പിനിശ്ശേരി മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ മാർച്ച് ആദ്യവാരം പാപ്പിനിശ്ശേരിയിൽ സാഹിത്യ ശില്പശാല നടത്തും. ശില്പശാലയിലേക്ക് കഥ, കവിത സൃഷ്ടികൾ ക്ഷണിച്ചു. താത്പര്യമുള്ളവർ കഥകളുടെയും കവിതകളുടെയും ഒരു കോപ്പി വീതം ഫെബ്രുവരി 20-ന് മുൻപായി കെ.വി. ശ്രീധരൻ, ശ്രുതിഗീതം, ഇടക്കെപ്പുറം തെക്ക്, പി.ഒ. ചെറുകുന്ന് എന്ന വിലാസത്തിൽ അയക്കണം. പ്രശസ്ത സാഹിത്യകാരന്മാർ ദ്വിദിന ക്യാമ്പിൽ പങ്കെടുക്കും. കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം. ഫോൺ: 9447399138.