സിദ്ദിഖ് കാപ്പനെ ചികിത്സയ്ക്കായി ഡൽഹിയിലെ എയിംസിൽ പ്രവേശിപ്പിച്ചു

ന്യൂഡൽഹി: ഉത്തർപ്രദേശ് പോലീസിന്റെ കസ്റ്റഡിയിൽ കഴിയുന്ന മാധ്യമ പ്രവർത്തകൻ സിദ്ദിഖ് കാപ്പനെ ചികിത്സയ്ക്കായി ഡൽഹിയിലെ എയിംസിൽ പ്രവേശിപ്പിച്ചതായി മഥുര ജയിൽ അധികൃതർ അറിയിച്ചു. ഇന്നലെയാണ് മഥുര ജയിലിൽ നിന്ന് കാപ്പനെ ഡൽഹിയിലേക്ക് കൊണ്ട് വന്നത്.

ഡെപ്യുട്ടി ജയിലറും മെഡിക്കൽ ഓഫീസറും ഉൾപ്പെടുന്ന സംഘമാണ് സിദ്ദിഖ് കാപ്പനെ ഡൽഹിയിലേക്ക് കൊണ്ട് വന്നത്. പ്രമേഹം ഉൾപ്പടെയുള്ള അസുഖങ്ങൾ അലട്ടുന്ന കാപ്പനെ ചിക്ത്സയ്ക്കായി ഡൽഹിയിലേക്ക് മാറ്റണമെന്ന് ചീഫ് ജസ്റ്റിസ് എൻ.വി രമണ അധ്യക്ഷനായ സുപ്രീം കോടതി ബെഞ്ച് നിർദേശിച്ചിരുന്നു.