സിദ്ധാർത്ഥ ശിവ, കൃഷാന്ദ് എന്നിവർക്ക് പത്മരാജൻ ഫിലിം പുരസ്കാരം

സിദ്ധാർത്ഥ ശിവ, കൃഷാന്ദ് എന്നിവർക്ക് പത്മരാജൻ ഫിലിം പുരസ്കാരം. അംബികാസുതൻ മാങ്ങാട്, വി.ഷിനിലാൽ എന്നിവർ സാഹിത്യപുരസ്കാരവും നേടി.

‘ആൻ’ എന്ന ചിത്രത്തിന് സിദ്ധാർഥ ശിവയും ‘ആവാസവ്യൂഹം’ എന്ന ചിത്രത്തിന് കൃഷാന്ദും മികച്ച സംവിധായകനുള്ള പുരസ്കാരം നേടി. 25,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം. ‘ആവാസവ്യൂഹം’ത്തിലൂടെ കൃഷാന്ദ് മികച്ച തിരക്കഥാകൃത്തായി. 15,000 രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്നതാണ് പുരസ്കാരം.

മികച്ച നോവലിനുള്ള 20,000 രൂപയുടെ പുരസ്കാരം 124-ൻ്റെ രചയിതാവായ വി.ഷിനുലാലിന് ലഭിച്ചു. മികച്ച ചെറുകഥ അംബികാസുതൻ മാങ്ങാട് എഴുതിയ കാരകൂളിയനാണ്. 15,000 രൂപയും ഫലകവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.