സിപിഎം ബ്രാഞ്ച് അംഗത്തിൻ്റെ വീട് അടിച്ചുതകര്‍ത്ത കേസിലെ പ്രതികള്‍ പിടിയില്‍.

തിരുവനന്തപുരം:കഴക്കൂട്ടത്ത് സിപിഎം നെഹ്റു ബ്രാഞ്ച് അംഗം ഷിജുവിന്റെ വീട് അടിച്ചുതകര്‍ത്ത േകസിലെ പ്രതികള്‍ പിടിയില്‍. പുലയനാര്‍കോട്ട സ്വദേശി ചന്തു, പുത്തന്‍തോപ്പ് സ്വദേശി സമീര്‍ , ചിറ്റാറ്റുമുക്ക് സ്വദേശി അന്‍ഷാദ് എന്നിവരാണ് പിടിയിലായത് . ചന്തുവിനെ വാടകവീട്ടില്‍ നിന്ന് ഒഴിപ്പിച്ചതിലുള്ള വിരോധമാണ് അക്രമത്തിന് കാരണമെന്നാണ് റിപ്പോർട്ട്.