സിപിഐയിലും പ്രായപരിധി കർശനമാക്കി
സിപിഐയിലും പ്രായപരിധി കർശനമാക്കി. സംസ്ഥാന നേതൃത്വത്തിൽ 75 വയസ് പ്രായപരിധിയാക്കാൻ സിപിഐ എക്‌സിക്യൂട്ടിവിൽ തീരുമാനമായി. ജില്ലാ സെക്രട്ടറിക്ക് 65 വയസും മണ്ഡലം സെക്രട്ടറിക്ക് 60 വയസുമാണ് പ്രായപരിധി.
നേരത്തെ സിപിഐഎമ്മിലും പ്രായപരിധി കർശനമാക്കിയിരുന്നു. എഴുപത്തിയഞ്ച് വയസ് കഴിഞ്ഞവരെ സംസ്ഥാന കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കി. പിണറായി വിജയൻ ഒഴികെ പ്രായപരിധി പിന്നിട്ട എല്ലാവരേയും കമ്മിറ്റിയിൽ നിന്ന് ഒഴിവാക്കിയിരുന്നു.