സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം പ്രഖ്യാപിച്ചു. 99.37 ആണ് വിജയശതമാനം. cbseresults.nic.in എന്ന വെബ്‌സൈറ്റിൽ പരീക്ഷാ ഫലം അറിയാം. ഇത് കൂടാതെ ഉമാങ് ആപ്പ്, എസ്എംഎസ്, ഡിജി ലോക്കർ സംവിധാനത്തിലൂടെയും ഫലമറിയാം.

കൊവിഡ് വ്യാപനത്തെ തുടർന്ന് ഇത്തവണ ബോർഡിന്റെ കീഴിലുള്ള പ്ലസ് ടു, പത്താം ക്ലാസ് പരീക്ഷകൾ റദ്ദാക്കുകയായിരുന്നു. തുടർന്ന് സുപ്രിംകോടതിയുടെ വിധി പ്രകാരം 13 അംഗ പാനലിന്റെ നിർദേശം അനുസരിച്ച് പ്രത്യേക മൂല്യനിർണയം നിശ്ചിയിക്കുകയായിരുന്നു. പ്രത്യേക മൂല്യനിർണയം അടിസ്ഥാനത്തിലുള്ള ഫലപ്രഖ്യാപനമാണ് നടന്നത്.