സിബിഎസ്ഇ പരീക്ഷ കൗൺസിലിങ് നാളെ മുതൽ

ഈ അധ്യയന വർഷത്തെ സിബിഎസ്ഇ 10, 12 ബോർഡ് പരീക്ഷ എഴുതുന്ന വിദ്യാർഥികൾക്കുള്ള കൗൺസലിങ് നാളെ മുതൽ ആരംഭിക്കും. പരീക്ഷയെ അഭിമുഖീകരിക്കുന്ന വിദ്യാർത്ഥികൾക്കുള്ള മാനസിക സംഘർഷം ഒഴിവാക്കുന്നതിനാണ്
സിബിഎസ്ഇ കൗൺസലിങ് സേവനം ഒരുക്കുന്നത്.

ഫെബ്രുവരി 15 മുതലാണ് ബോർഡ്‌ പരീക്ഷകൾ ആരംഭിക്കുന്നത്. 1800118004 എന്ന നമ്പറിൽ രാവിലെ 9.30 മുതൽ വൈകിട്ട് 5.30 വരെ കൗൺസിലിങ് സേവനം ലഭിക്കും. 24 മണിക്കൂറും സൗജന്യ ഇൻട്രാക്റ്റീവ് വോയ്സ് റെസ്പോൺ സേവനവും ഇതേ നമ്പറിൽ ലഭ്യമാണ്. ഇതിന് പുറമേ ഇംഗ്ലിഷിലും ഹിന്ദിയിലും പോഡ്കാസ്റ്റ് cbse.gov.in വഴിയും ലഭ്യമാകും.