സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം ഇന്ന്

ന്യൂഡല്‍ഹി: സിബിഎസ്‌ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം ഇന്ന് പ്രസിദ്ധീകരിക്കും. ഉച്ചയ്ക്ക് രണ്ട് മണിക്കാണ് ഫലം പ്രഖ്യാപിക്കുന്നത്. സിബിഎസ്‌ഇ സൈറ്റില്‍ ഫലം ലഭ്യമാകും. പരീക്ഷയുടെ റോള്‍ നമ്ബര്‍ കണ്ടെത്താന്‍ വിദ്യാര്‍ഥികള്‍ക്ക് സൗകര്യം ഒരുക്കിയിട്ടുണ്ട്. http://www.cbse.gov.in, https://cbseresults.nic.in/ സൈറ്റുകളില്‍ ഫലം ലഭ്യമാകും.

അച്ഛന്റെയും അമ്മയുടെയും പേര് അടക്കം വ്യക്തിപരമായ വിവരങ്ങള്‍ ഉപയോഗിച്ച്‌ റോള്‍ നമ്പർ കണ്ടെത്താനുള്ള സൗകര്യമാണ് സൈറ്റില്‍ ഒരുക്കിയിരിക്കുന്നത്. സിബിഎസ്‌ഇ സൈറ്റില്‍ കയറി റോള്‍ നമ്ബര്‍ ഫൈന്‍ഡര്‍ എന്ന ലിങ്ക് ക്ലിക്ക് ചെയ്ത ശേഷം ആവശ്യമായ വിവരങ്ങള്‍ കൈമാറിയാല്‍ റോള്‍ നമ്ബര്‍ അറിയാന്‍ സാധിക്കും.