സിബിഐ 5 ദി ബ്രെയിനി’ൻ്റെ ടീസർ പുറത്തിറങ്ങി.

സേതുരാമയ്യർ സിബിഐ സിനിമാ പരമ്പരയിലെ അഞ്ചാം സിനിമയായ ‘സിബിഐ 5 ദി ബ്രെയിനി’ൻ്റെ ടീസർ പുറത്തിറങ്ങി. സൈന മൂവീസിൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ഒന്നര മിനിട്ട് ദൈർഘ്യമുള്ള ടീസർ പുറത്തിറങ്ങിയിരിക്കുന്നത്.

സേതുരാമയ്യരായി മമ്മൂട്ടിയുടെ മാനറിസങ്ങളും ഐക്കോണിക് ബിജിഎമുമൊക്കെ ഉൾപ്പെടുത്തിയുള്ള ടീസർ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

സഞ്ജയ് ഗാന്ധി, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി എന്നിവരുടെ മരണവുമായി ബന്ധപ്പെട്ട ചിലത് സിനിമയിലുണ്ടെന്നാണ് ടീസർ നൽകുന്ന സൂചന.

എസ് എൻ സ്വാമിയുടെ തിരക്കഥയിൽ കെ മധു തന്നെയാണ് സിനിമ സംവിധാനം ചെയ്യുന്നത്. സ്വര്‍ഗചിത്രയാണ് നിര്‍മ്മാണം. അഖില്‍ ജോര്‍ജ് ആണ് ക്യാമറ. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും ജേക്‌സ് ബിജോയ് മ്യൂസിക്കും നിര്‍വഹിക്കും. 3 വർഷം കൊണ്ടാണ് എസ് എൻ സ്വാമി തിരക്കഥ പൂർത്തിയാക്കിയത്.